വി.എം വിനുവിന് പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ വി.എം വിനുവിന് പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കല്ലായി ഡിവിഷനില്‍ കോണ്‍ഗ്രസ് പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി സ്ഥാനാര്‍ഥിയാകും.വി.എം വിനുവും ജോയ് മാത്യുവും താരപ്രചാരകരായി ഒപ്പം ഉണ്ടാകുമെന്നും കോണ്‍ഗ്രസ്അറിയിച്ചു. വി.എം വിനുവിന് വോട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മത്സരിക്കാന്‍ അയോഗ്യത നേരിട്ട താരപരിവേഷ സ്ഥാനാര്‍ഥിക്ക് പകരം താരപരിവേഷമുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ ഇറക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. പക്ഷേ, ശ്രമം ഫലം കണ്ടില്ല. മുഴുവന്‍ സ്ഥാനാര്‍ഥികളും താരങ്ങളാണ് എന്നാണ് ഡിസിസി അധ്യക്ഷന്റെ വിശദീകരണം.
മേയര്‍ സ്ഥാനാര്‍ഥിയാണ് കോണ്‍ഗ്രസ് വി.എം വിനുവിനെ അവതരിപ്പിച്ചത്. പുതിയ മേയര്‍ സ്ഥാനാര്‍ഥി ആരെന്ന് പ്രഖ്യാപനമില്ല. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പാനലിനെ നയിക്കും. തന്നെ ഏല്‍പ്പിച്ച കല്ലായി ഡിവിഷന്‍ നിലനിര്‍ത്തുമെന്ന് ബൈജു കാളക്കണ്ടി പറഞ്ഞു.
