ഡോ.എം.ആര്‍.തമ്പാനെ ആദരിച്ചു

ഡോ.എം.ആര്‍.തമ്പാനെ ആദരിച്ചു

തിരുവനന്തപുരം:പ്രശസ്ത എഴുത്തുകാരനും, എഡിറ്ററും, സംഘാടകനും, പ്രഭാഷകനും, പ്രോത്സാഹകനുമായ ഡോ.എം.ആര്‍.തമ്പാനെ സാംസ്‌കാരിക കൂട്ടായ്മ – തനിമ- കൊച്ചേറ ഫൗണ്ടേഷന്‍ തിരുവനന്തപുരത്തിന്റെ  സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു. അദ്ദേഹത്തിന്റെ  80-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഡോ.എം.ആര്‍. തമ്പാന്‍ @അശീതി പ്രോഗ്രാം  സംഘടിപ്പിച്ചത്.
വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന പരിപാടിയില്‍ പത്മശ്രീ ഡോ.അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ആദ്യ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് 79 പ്രശസ്തരായ കലാ-സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭദ്ര ദീപം തെളിയിക്കുകയും, പൊന്നാടയണിയിക്കുകയും, തങ്ങളുടെ കൃതികള്‍ ഡോ.എം.ആര്‍.തമ്പാന് സമ്മാനമായി നല്‍കുകയും ചെയ്തു. രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി. കെ.മുരളീധരന്‍, എം.എം.ഹസ്സന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.വിജയകുമാര്‍, പാലോട് രവി, ശരത്ചന്ദ്ര  പ്രസാദ്‌ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രഭാ വര്‍മ്മ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേര്‍ന്നു. കലാം കൊച്ചേറ സ്വാഗതമാശംസിച്ചു. ദേവന്‍ പകല്‍ക്കുറി ആമുഖ ഭാഷണം നടത്തി. ജി.ശ്രീ റാമും  ഫൈസ ഷിിറോസും പ്രാര്‍ത്ഥന ആലപിച്ചു. ഡോ.എം.ആര്‍.തമ്പാന്‍ മറുമൊഴി നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന കവിയരങ്ങ് പാമ്പുറം അരവിന്ദ് ഉദ്ഘാടനം ചെയ്തു. ആനന്ദക്കുട്ടന്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കവികള്‍ കവിതാലാപനം നടത്തി.

ഡോ.എം.ആര്‍.തമ്പാനെ ആദരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *