എ പത്മകുമാറിന്റെ അറസ്റ്റ് ‘സിപിഎം ആരെയും സംരക്ഷിക്കില്ല’; എം.വി.ഗോവിന്ദന്‍

എ പത്മകുമാറിന്റെ അറസ്റ്റ് ‘സിപിഎം ആരെയും സംരക്ഷിക്കില്ല’; എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എ പത്മകുമാറിന്റെ അറസ്റ്റിലൂടെ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും ‘സിപിഎം ആരെയും സംരക്ഷിക്കില്ലെന്നുംവേണ്ട സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. .

എസ്‌ഐടിയുടെ അന്വേഷണം നടക്കട്ടെ. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകില്ലല്ലോ. കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. കോടതിയിസ് കുറ്റം തെളിയിക്കണം.
കേസ് കോടതിയുടെ മുന്നില്‍ വരട്ടേ.

ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും കക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

എ പത്മകുമാറിന്റെ അറസ്റ്റ് ‘സിപിഎം ആരെയും സംരക്ഷിക്കില്ല’; എം.വി.ഗോവിന്ദന്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *