ആരോഗ്യ പ്രവര്‍ത്തകരാണോ? ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ആന്റ് അക പ്രോഗ്രാം കോഴ്സുമായി ഐഐഎം

ആരോഗ്യ പ്രവര്‍ത്തകരാണോ? ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ആന്റ് അക പ്രോഗ്രാം കോഴ്സുമായി ഐഐഎം

ആരോഗ്യ പ്രവര്‍ത്തകരാണോ? ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ആന്റ് അക പ്രോഗ്രാം കോഴ്സുമായി ഐഐഎം

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.) ബിരുദധാരികള്‍ക്കായി 10 മാസത്തെ ‘ഹെല്‍ത്ത്‌കെയര്‍ മാനേജ്മെന്റ് ആന്‍ഡ് എ.ഐ. ആപ്ലിക്കേഷന്‍സ് പ്രോഗ്രാം’ അവതരിപ്പിച്ചു.

പ്രോഗ്രാം ആറ് മൊഡ്യൂളുകളായാണ് തിരിച്ചിരിക്കുന്നത്. ജനറല്‍ മാനേജ്മെന്റ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ്, ഹെല്‍ത്ത്‌കെയര്‍ അനലിറ്റിക്‌സ്, ഹെല്‍ത്ത്‌കെയര്‍ സ്ട്രാറ്റജി, എ.ഐ. ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, കാപ്സ്റ്റോണ്‍ ഗ്രൂപ്പ് പ്രോജക്ട് പ്രസന്റേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

യോഗ്യതയും അപേക്ഷാ തീയതികളും

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദധാരികള്‍ക്കും (10+2+3) ഡിപ്ലോമ പഠിച്ചവര്‍ക്കും (10+2+3 മാത്രം) അപേക്ഷിക്കാം.
പ്രവൃത്തിപരിചയം: ബിരുദ/ഡിപ്ലോമയ്ക്ക് ശേഷം ആരോഗ്യരംഗത്ത് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. അനുബന്ധ രേഖകള്‍: അപേക്ഷകര്‍ സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസ് (ടഛജ) സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

ഓപ്പറേഷന്‍സ്, ഹെല്‍ത്ത് ടെക്, പ്രൊഡക്റ്റ് ഡെവലപ്മെന്റ്, സംരംഭകത്വം, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് ബിസിനസ്, അനലിറ്റിക്കല്‍ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബര്‍ 19.
പ്രോഗ്രാം ആരംഭിക്കുന്ന തീയതി: 2025 ഡിസംബര്‍ 30.

ഫീസ് വിവരങ്ങള്‍

2,12,500 രൂപയാണ് പ്രോഗ്രാം ഫീസ്. അഞ്ച് ഗഡുക്കളായും ഫീസ് അടയ്ക്കാനാകും. നവംബര്‍ 19-ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 8,000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://iimkozhikode.emeritus.org/iimk-healthcare-management-and-analytics സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *