വി.എസ് ഓര്‍മ്മയില്‍ കേരളം: ദേശീയ സെമിനാര്‍,ദ്വിദിന ശില്‍പശാല 25-29 വരെ

വി.എസ് ഓര്‍മ്മയില്‍ കേരളം: ദേശീയ സെമിനാര്‍,ദ്വിദിന ശില്‍പശാല 25-29 വരെ

വി.എസ് ഓര്‍മ്മയില്‍ കേരളം: ദേശീയ സെമിനാര്‍,ദ്വിദിന ശില്‍പശാല 25-29 വരെ

കോഴിക്കോട്: വി.എസ് ഓര്‍മ്മയില്‍ കേരളം സങ്കല്‍പവും സാക്ഷാത്കാരവും ദ്വിദിന ശില്‍പശാല 25 മുതല്‍ 29വരെ കോഴിക്കോട് ജനാധിപത്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എം.എന്‍ കാരശ്ശേരിയും കണ്‍വീനര്‍ ജോസഫ് സി മാത്യുവും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25 മുതല്‍ ആര്‍ട്ട് ഗാലറിയില്‍ ചിത്രാവിഷ്‌കാരം, ഇന്‍സ്റ്റലേഷന്‍, ഫോട്ടോ എക്സിബിഷന്‍ എന്നിവ നടക്കും. 26ന് ബുധന്‍ വൈകിട്ട് 3മണിക്ക്ടൗണ്‍ ഹാളില്‍ ഭരണഘടന ജനാധിപത്യം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും. സുപ്രിംകോടതി റിട്ടേര്‍ഡ് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രിംകോര്‍ട്ട് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും പ്രശസ്ത അഭിഭാഷകനുമായ അഡ്വ.ദുഷ്യന്ത് ദാവെ, പഞ്ചാബ് ഫാര്‍മേഴ്സ് കമ്മിഷന്‍ ചെയര്‍മാന്‍ ഡോ.സുഖ്പാല്‍ സിങ്, കെകെ രമ എംഎല്‍എ, പ്രെഫ. കല്‍പറ്റ നാരായണന്‍, ഡോ.ഖദീജ മുംതാസ് എന്നിവര്‍ സംസാരിക്കും. 27മുതല്‍ 28 വരെ കേരളത്തിന്റെ വര്‍ത്തമാനവും ഭാവിയും വിഎസിന്റെ കാഴ്ചപ്പാടുകളും എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പശാല നടക്കും. സംസ്ഥാനത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും പ്രബന്ധങ്ങളും ക്രോഡീകരിച്ച് കേരള സങ്കല്‍പവും സാക്ഷാത്കാരവും എന്ന രേഖ പുസ്തക രൂപത്തില്‍ തയാറാക്കി കേരളത്തിന്റെ ഭാവി പരിഗണനകള്‍ക്കായി സമര്‍പ്പിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വികെ ശശീധരന്‍, ജോയ് കൈതാരം, എന്‍വി ബാലകൃഷ്ണന്‍, കെപി ചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *