54 തീര്‍ത്ഥടകരാണ് സംഘത്തില്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ കാറില്‍ യാത്ര ചെയ്തു. നാല് പേര്‍ മക്കയില്‍ തന്നെ തങ്ങുകയായിരുന്നു. ബസിലുണ്ടായിരുന്ന 46 പേരില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം.
റിയാദ്: സൗദിയില്‍ 54 ഇന്ത്യന്‍ തീര്‍ത്ഥടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് 45 പേര്‍ മരിച്ചു. ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മദീനയ്ക്കടുത്ത് വെച്ച് ഡീസല്‍ ടാങ്കറുമായി ഇടിച്ച് കത്തിയാണ് 45 പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 54 തീര്‍ത്ഥടകരില്‍ 4 പേര്‍ കാറില്‍ യാത്ര ചെയ്തു. നാല് പേര്‍ മക്കയില്‍ തന്നെ തങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ബസില്‍ കൂടുതലുണ്ടായിരുന്നത്. 46 പേരില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെ മദീനയിലെത്തുന്നതിന് 160 കിലോമീറ്റര്‍ അകലെ മുഹറഹാത്തിലാണ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയത്. ആളിപ്പടര്‍ന്ന തീയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു.
സിവില്‍ ഡിഫന്‍സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനം തുടങ്ങി.
സൗദിയില്‍ ഇന്ത്യന്‍ ഉംറ സംഘം സഞ്ചരിച്ച
ബസ് അപകടത്തില്‍പ്പെട്ട് 45 മരണം
