കുടിശിക അടക്കം 3600 രൂപ ; ക്ഷേമ പെന്‍ഷന്‍ വ്യായാഴ്ച മുതല്‍

കുടിശിക അടക്കം 3600 രൂപ ; ക്ഷേമ പെന്‍ഷന്‍ വ്യായാഴ്ച മുതല്‍

തിരുവനന്തപുരം: കുടിശിക അടക്കം 3600 രൂപ ക്ഷേമ പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയാണ് വിതരണം ചെയ്യുക. ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാള്‍ക്ക് 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന കുടിശികയുടെ അവസാന ഗഡുവാണ് പുതുക്കിയ പെന്‍ഷനൊപ്പം ലഭിക്കുക. ഇതോടെ പെന്‍ഷന്‍ കുടിശിക പൂര്‍ണമായും തീരും. 1864 കോടി രൂപ ധനവകുപ്പ് ഇതിനായി അനുവദിച്ചിരുന്നു.

63,77,935 ഗുണഭോക്താക്കള്‍ക്കാണ് 3600 രൂപ ക്ഷേമപെന്‍ഷനായി ഈ മാസം ലഭിക്കുക. തുക വര്‍ധിപ്പിച്ചതോടെ ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് 1050 കോടി രൂപയാണ് വേണ്ടിവരുന്നത്. മുന്‍പ് 900 കോടി വേണ്ട സ്ഥാനത്താണ് ഈ വര്‍ധന. ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ ബാങ്കുകള്‍ വീടുകളില്‍ നേരിട്ടുമാണ് പെന്‍ഷന്‍ എത്തിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്തുമാത്രം 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി ചെലവിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത്.

 

 

കുടിശിക അടക്കം 3600 രൂപ ; ക്ഷേമ പെന്‍ഷന്‍ വ്യായാഴ്ച മുതല്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *