‘വേനലില്‍ കുളിരായി ഈ ഹജ്ജ്’ പുസ്തക പ്രകാശനം നാളെ

‘വേനലില്‍ കുളിരായി ഈ ഹജ്ജ്’ പുസ്തക പ്രകാശനം നാളെ

കോഴിക്കോട് : ടാഗോര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ടാഗോര്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന റഹ്‌മാ കരീമിന്റെ പ്രഥമ പുസ്തകം ‘വേനലില്‍ കുളിരായി ഈ ഹജ്ജ് ‘ എന്ന കൃതിയുടെ പ്രകാശനം നാളെ (16ന്) വൈകുന്നേരം 3.30 ന് രാമനാട്ടുകര ഹോട്ടല്‍ കാലിക്കറ്റ് ഗേറ്റില്‍ നടക്കും. പുസ്തകം സാഹത്യകാരന്‍ ഡോ ആര്‍സു പ്രകാശനം ചെയ്യും, എഴുത്തുകാരി സി എച്ച് മാരിയത്ത് മുഖ്യാതിഥിയായിരിക്കും. ടാഗോര്‍ പബ്ലിക്കേഷന്‍ മാനേജിങ്ങ് എഡിറ്റര്‍ നെല്ലിയോട്ട് ബഷീര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഗ്രന്ഥ കര്‍ത്താവ് റഹ്‌മാ കരീം ബാലസാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ പി അനില്‍,എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഇ ആര്‍ ഉണ്ണി, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ എ ആയിഷ സപ്ന, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
പ്രകാശനത്തോടനുബന്ധിച്ച് പുസ്തകത്തിന്റെ കവര്‍ പ്രകാശനം ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ എ ആയിഷ സപ്ന ടാഗോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഹിയാന ബീഗത്തിന് നല്‍കി പ്രകാശനം ചെയ്തു. ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ അബ്ദുല്‍ കലാം ആസാദ് നേതൃത്വം നല്‍കി.

 

 

‘വേനലില്‍ കുളിരായി ഈ ഹജ്ജ്’ പുസ്തക പ്രകാശനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *