വയനാട് മുത്തങ്ങയിലേക്ക് സൈക്കിള്‍ യാത്ര!
കോഴിക്കോട്: കോഴിക്കോട് വിനോദ യാത്രകളില്‍ മലിനീകരണം കുറയ്ക്കാന്‍ സൈക്കിള്‍ ഉപയോഗിക്കാം എന്ന സന്ദേശവുമായി പെഡല്‍ ഫോഴ്‌സ് വയനാട്ടിലേക്ക് ”സേവ് പ്ലാനറ്റ് സൈക്കിള്‍ യാത്ര” നടത്തുന്നു. ഇവോറ റിസോര്‍ട്ട്, വൈത്തിരി ഹോളിഡേ റിസോര്‍ട്ട് എന്നിവരുടെ സഹകരണത്തോടെ ഡിസംബര്‍ 7ന് ആരംഭിക്കുന്ന 2 ദിവസത്തെ യാത്രയില്‍ 15 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 20 പേര്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക് 98475 33898
