കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സോണല്‍ കലോത്സവം നാളെയും മറ്റെന്നാളുമായി (15,16) കോഴിക്കോട് ജെ ഡി ടി ഇസ്ലാമിക് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നടക്കും. കോഴിക്കോട് മലപ്പുറം ജില്ലകള്‍ ചേരുന്ന കോഴിക്കോട് റീജിയണിലെ 10 പഠന കേന്ദ്രങ്ങളില്‍ നിന്നായി ആയിരത്തി അറുനൂറില്‍ പരം കലാപ്രതിഭകള്‍ പങ്കെടുക്കും
നാളെ രാവിലെ 9.30 ന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘടാനം ചെയ്യും. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. സി ഉദയകല, ഡോ ബാലകൃഷ്ണന്‍ എ, റീജിയണല്‍ ഡയറക്ടര്‍ ഡോ പ്രദീപ് കുമാര്‍ കെ, ഡോ. പി സി അന്‍വര്‍ (പ്രസിഡന്റ്, ജെ ഡി ടി ഇസ്ലാമിക് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ), ഡോ ടി കെ മഖ്ബൂല്‍ ( പ്രിന്‍സിപ്പല്‍, ജെ ഡി ടി ഇസ്ലാമിക് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ) എല്‍ എസ് സി കോ ഓര്‍ഡിനേറ്റര്‍ രമേശ് എന്നിവര്‍ സംസാരിക്കും
രചന കലാ മത്സരങ്ങളിലായി 60 വ്യക്തിഗത ഇനങ്ങളാണ് ആദ്യ ദിനം. 16ന് വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനദാനം നല്‍കും. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഞ്ച് റിജിയണല്‍ സെന്ററുകളിലായി ആറായിരത്തിലോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സോണല്‍ കലോത്സവങ്ങള്‍ ഇതേ ദിവസങ്ങളില്‍ നടക്കും. 28 മുതല്‍ 30 വരെ കോഴിക്കോട് വച്ചാണ് സംസ്ഥാന കലോത്സവം നടക്കുന്നത്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കോഴിക്കോട് റീജിയണല്‍ സെന്റര്‍ – സോണല്‍ കലോത്സവം 15, 16ന്
