ബിഹാറില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം

ബിഹാറില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം

പട്‌ന: സമീപകാല തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ദയനീയമായ പരാജയമാണ് ഇത്തവണ ബിഹാറില്‍ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെപ്പോലും അപ്രസക്തമാക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യം നേടിയത്. 207 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറിയപ്പോള്‍ 29 സീറ്റുകളില്‍ ഇന്ത്യ സംഖ്യത്തിന് ഒതുങ്ങേണ്ടി വന്നു.

ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ അടക്കം പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആദ്യം തന്നെ പ്രചാരണത്തിനിറങ്ങിയെങ്കിലും ഫലം വന്നപ്പോള്‍ ശൂന്യം.

എസ്‌ഐആറിന്റെ മറവില്‍ വന്‍ തോതില്‍ വോട്ടുകൊള്ള നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം വന്‍ ചര്‍ച്ചയായിരുന്നു. വോട്ടര്‍ അധികാര്‍ യാത്രയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നു. എന്നാല്‍, വോട്ടുകൊള്ളയും അനുബന്ധ ആരോപണങ്ങളും ബിഹാര്‍ ജനത മുഖവിലയ്‌ക്കെടുക്കാതെ തള്ളിയെന്നു വേണം തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസ്സിലാക്കാന്‍. ഹരിയാന ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വോട്ടുകൊള്ള ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.

 

ബിഹാറില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം

Share

Leave a Reply

Your email address will not be published. Required fields are marked *