ബിഹാര്‍ തെരഞ്ഞെടുപ്പ്:159 സീറ്റില്‍ ലീഡുമായി എന്‍ഡിഎ

ബിഹാര്‍ തെരഞ്ഞെടുപ്പ്:159 സീറ്റില്‍ ലീഡുമായി എന്‍ഡിഎ

ബിഹാര്‍ തെരഞ്ഞെടുപ്പ്:159 സീറ്റില്‍ ലീഡുമായി എന്‍ഡിഎ

പട്ന: ബിഹാര്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് 159 കടന്ന് എന്‍ഡിഎ. വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ 159 സീറ്റില്‍ എന്‍ഡിഎ മുന്നേറുകയാണ്. 84 സീറ്റില്‍ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞ് ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ 122 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലായിരുന്നു. രാഘവ്പൂരില്‍ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളിലെ മുന്‍തൂക്കത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമാണ് എന്‍ഡിഎ നേതാക്കള്‍ പങ്കുവെക്കുന്നത്.എക്സിറ്റ് പോളുകള്‍ യഥാര്‍ത്ഥ ജനഹിതം എന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയര്‍ന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കള്‍.

അതേസമയം, നവംബര്‍ 18ന് സര്‍ക്കാര്‍ രൂപീകരിക്കാനാകും എന്ന പ്രതീക്ഷയിലാണ് തേജസ്വി യാദവ്. അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മുസാഫര്‍പൂര്‍ ഉള്‍പ്പടെയുള്ള പല ജില്ലകളിലെയും സ്ട്രോങ് റൂമുകളിലെ സിസിടിവി ഓഫാക്കിയതായി തേജസ്വി യാദവ് ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷവും സമാനമായ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ടുചെയ്തെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കിടെയാണ് സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *