ടൂര്‍ പോകാന്‍ വരട്ടെ, വാഹനങ്ങളുടെ ഫിറ്റ്‌നസ് റെഡിയാണോ? ഫിറ്റ്നസ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്

ടൂര്‍ പോകാന്‍ വരട്ടെ, വാഹനങ്ങളുടെ ഫിറ്റ്‌നസ് റെഡിയാണോ? ഫിറ്റ്നസ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്

കല്‍പറ്റ: ടൂറിസ്റ്റ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹനവകുപ്പ്. വാഹനങ്ങളിലെ എമര്‍ജന്‍സി എക്സിസ്റ്റ് സംവിധാനം ശരിയായ രീതിയില്‍ ഘടിപ്പിച്ചിട്ടുണ്ടോ, ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുണ്ടോ, തീപിടിച്ചാല്‍ അണയ്ക്കാനുള്ള അഗ്നിശമന ഉപകരണമുണ്ടോ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്്.കഴിഞ്ഞ ദിവസങ്ങളില്‍ ലക്കിടി, മുത്തങ്ങ, തോല്‍പ്പെട്ടി, ബോയ്സ് ടൗണ്‍, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ, ആര്‍ടിഒ, പോലീസ് എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
ആന്ധ്രയില്‍ കോണ്‍ട്രാക്ട് കാരേജ് ബസിന് തീപിടിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലയിലും വാഹനങ്ങളുടെ സുരക്ഷാപരിശോധന ഉദ്യോഗസ്ഥര്‍ കര്‍ശനമാക്കിയത്.നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.

വാഹനങ്ങളുടെ പരിശോധന തുടരുമെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സും വാഹനങ്ങളുടെ പെര്‍മിറ്റും റദ്ദുചെയ്യുമെന്നും എന്‍ഫോഴ്സ് മെന്റ് ആര്‍ടിഒ ഇ. മോഹന്‍ദാസ് പറഞ്ഞു.

 

ടൂര്‍ പോകാന്‍ വരട്ടെ, വാഹനങ്ങളുടെ ഫിറ്റ്‌നസ് റെഡിയാണോ?
ഫിറ്റ്നസ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *