ദില്ലിയിലെ ചാവേര്‍ സ്‌ഫോടനം; ഭീകരരുടെ കൈവശം ഭീമമായ അളവില്‍ സ്‌ഫോടക വസ്തുക്കള്‍

ദില്ലിയിലെ ചാവേര്‍ സ്‌ഫോടനം; ഭീകരരുടെ കൈവശം ഭീമമായ അളവില്‍ സ്‌ഫോടക വസ്തുക്കള്‍

ദില്ലി: റെഡ് ഫോര്‍ട്ടിനു സമീപം സ്‌ഫോടനം നടത്തിയ ഭീകരരുടെ കൈവശം ഭീമമായ അളവില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്ന് കണ്ടെത്തല്‍. 3,200 കിലോ സ്‌ഫോടക വസ്തുക്കള്‍ ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഇതില്‍ മൂന്നൂറ് കിലോ സ്‌ഫോടക വസ്തുക്കള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്.ഇത്രയും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കണമെങ്കില്‍ ഭീകര സംഘത്തില്‍ കൂടൂതല്‍ പേരുണ്ടാകാമുളള സാധ്യതയും ഏജന്‍സികള്‍ പറയുന്നു. ഭീകരരുമായി ബന്ധമുള്ള മറ്റു സ്ഥലങ്ങളിലും ഹരിയാന പൊലീസിന്റെ അടക്കം നേത്യത്വത്തില്‍ പരിശോധന നടക്കുകയാണ്.

സഹാറന്‍പൂരില്‍ ജോലി ചെയ്തിരുന്ന ഡോ. ആദില്‍ എന്നയാളെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജമ്മു കശ്മീര്‍ സ്വദേശിയാണ്. ഇയാളില്‍ നിന്നാണ് കൂട്ടാളികളായ ഉമര്‍, ഡോ. മുസമ്മില്‍ എന്നിവരിലേക്ക് അന്വേഷണം എത്തുന്നത്. ഇവര്‍ക്ക് ലഭിച്ചത് 3200 കിലോ സ്‌ഫോടക വസ്തുക്കളാണ് എന്ന വിവരമാണ് ഇപ്പോള്‍ പൊലീസും ഏജന്‍സിയും വ്യക്തമാക്കുന്നത്.
ദില്ലി സ്‌ഫോടന കേസ് എന്‍ഐഎക്ക് കൈമാറിയെങ്കിലും ഭീകരരുടെ അറസ്റ്റുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് ഇപ്പോഴും അന്വേഷിക്കുന്നത് ഹരിയാന പൊലീസാണ്. ദില്ലി നഗരത്തിലെ സ്‌ഫോടനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്രയും സ്‌ഫോടക വസ്തുക്കള്‍ ഭീകരര്‍ എത്തിച്ചത് എന്നാണ് പൊലീസിന് അന്വേഷണത്തിനിടെ ലഭിച്ച വിവരം. ആകെ 2900 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഇവരുടെ ഒളിത്താവളങ്ങളില്‍ നിന്നും കണ്ടെടുത്തത്. 300 കിലോ സ്‌ഫോടക വസ്തുക്കള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.

 

 

ദില്ലിയിലെ ചാവേര്‍ സ്‌ഫോടനം; ഭീകരരുടെ
കൈവശം ഭീമമായ അളവില്‍ സ്‌ഫോടക വസ്തുക്കള്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *