കോഴിക്കോട്: അഖില ഭാരത ചര്‍ക്ക സേവാ സംഘത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് സര്‍വ്വോദയ സംഘം സംഘടിപ്പിക്കുന്ന ഖാദി മഹോത്സവം 2025, 14ന് മിഠായിതെരുവിലെ ഖാദിഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ വച്ച് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14ന് രാവിലെ 10 മണിക്ക് ഖാദി മഹോത്സവം 2025 ന്റെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി.യും ഖാദി സ്‌പെഷ്യല്‍ റിബേറ്റിന്റെയും നവീന ബ്രാന്‍ഡുകളായ ചാഛാജി കുര്‍ത്തയുടെയും ‘ഖാദി മൃദുല്‍’ കൂട്ടികളുടെ ഉടുപ്പിന്റെയും ഉദ്ഘാടനം എം.എല്‍.എ. അഹമ്മദ് ദേവര്‍കോവിലും നിര്‍വ്വഹിക്കും.മുന്‍ എം.പി. ഹരിദാസ്.സി. അദ്ധ്യക്ഷത വഹിക്കും. ‘ഗാന്ധിജിയും ഗ്രാമീണ ജനതയും’ എന്ന വിഷയത്തില്‍ അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തും. കെ.വി.ഐ.സി. ഡയറക്ടര്‍ സി.ജി. ആണ്ടവര്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ കെ.എ. രതീഷ് മുഖ്യാതിഥികളാവും. സൂര്യ റിസര്‍ച്ച് & ഇന്‍ഡസ്ട്രീസ് സി.ഇ.ഒ. എന്‍.ജെ. ചെറിയാന്‍ പ്രത്യേക ക്ഷണിതാവായിരിക്കും. കൗണ്‍സിലര്‍ എം.കെ. അബു ബക്കര്‍, പ്രദീപം മുഖ്യ പത്രാധിപര്‍ ഡോ. എ.വി. പ്രകാശ്, ഖാദി ബോര്‍ഡ് ഡയറക്ടര്‍ രാജേഷ് കെ.വി, സി.പി.ഐ.എം. ഡിസ്ട്രിക് സെക്രട്ടറി എം. മെഹബൂബ്, ഐ.യു.എം.എല്‍. ഡിസ്ട്രിക് പ്രസിഡണ്ട് എം.എ. റസാക്ക് മാസ്റ്റര്‍, ബി.ജെ.പി. കോഴിക്കോട് സിറ്റി പ്രസിഡണ്ട് അഡ്വ. കെ.വി. പ്രകാശ് ബാബു, അഡ്വ. എം. രാജന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സജിത്ത്. പി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനിയും ഖാദിയുടേയും സര്‍വ്വോദയ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയ കേരള ഗാന്ധി കെ. കേളപ്പന്‍ സ്മരണക്കായി കോഴിക്കോട് സര്‍വ്വോദയ സംഘം ഏര്‍പ്പെടുത്തിയ കെ. കേളപ്പന്‍ സര്‍വ്വോദയ അവാര്‍ഡ് 2025, മുന്‍ എം.പി. ഹരിദാസ് സി ക്ക് സമര്‍പ്പിക്കും.
രാവിലെ 11 മണിക്ക് നടക്കുന്ന സേവന സമര്‍പ്പണാദരം പരിപാടി ഡി.സി.സി. പ്രഡിഡണ്ട് അഡ്വ.കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വച്ച് പ്രതീകാത്മക നാന്ധിജി, കോഴിക്കോട് സര്‍വ്വോദയ സംഘത്തില്‍ നിന്നും വിരമിച്ചവരേയും മുതിര്‍ന്ന നൂല്‍പ്പ് നെയ്ത്ത് തൊഴിലാളികളേയും ആദരിക്കും, കേരള സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ടി. ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ സെക്രട്ടറി ഇ.എ ബാലന്‍ കെ.വി.ഐ.ബി. കോഴിക്കോട് പ്രോജക്ട് ഓഫീസര്‍ ജിഷ കെ, കേരള സര്‍വ്വോദയ സംഘം ചെയര്‍മാന്‍ യു.രാധാകൃഷ്ണന്‍, കണ്ണൂര്‍ സര്‍വ്വോദയ സംഘം സെക്രട്ടറി രജീഷ്.വി.പി എന്നിവര്‍ ആശംസകളര്‍പ്പിക്കും.
ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന സംവാദ സദസ്സിന്റെ ഉദ്ഘാടനം യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ചെയര്‍ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് വിസിറ്റിംങ് പ്രൊഫസര്‍ ഡോ ആര്‍സു നിര്‍വ്വഹിക്കും. ‘പൗരബോധവും ജനാധിപത്യവും’ എന്ന വിഷയത്തില്‍ ഡോ.ആര്‍സു മുഖ്യ പ്രഭാഷണവും ,’ലഹരി മുക്ത സമൂഹം, പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്് ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും, ‘ഖാദിയും ഉപഭോകൃത സമൂഹവും’ എന്ന വിഷയത്തില്‍ കേരള സര്‍വ്വോദയ മണ്ഡലം സ്റ്റേറ്റ് പ്രസിഡണ്ട് കെ.എ. അസീസും, ‘സ്വദേശി സേവനത്തിനും സമ്പത്ത് വിവസ്ഥയ്ക്കും’ എന്ന വിഷയത്തില്‍ മാതൃഭൂമി ചീഫ് എഡിറ്റര്‍, എബിപി, ജോയിയും ‘ഗാന്ധിജിയുടെ ജീവിത ശൈലികള്‍’ എന്ന വിഷയത്തില്‍ നേച്ചര്‍ ലൈഫ് ഡോ സൗമ്യയും, ‘സ്വദേശി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും’ എന്ന വിഷയത്തില്‍ അഖിലേന്ത്യ റസിഡന്‍സ് അസോസിയേഷന്‍ കോണ്‍ഫെഡറേഷന്‍ ജോ. സെക്രട്ടറി ബീരാന്‍ എം.കെ.യും പ്രഭാഷണങ്ങള്‍ നടത്തും.
വൈകുന്നേരം 3 മണിക്ക് ‘സ്വദേശി പ്രോത്സാഹനം- പഠനവും സാമൂഹിക ഉത്തരവാദിത്വവും’ എന്ന വിഷയത്തിന്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം നടക്കും.
വൈകുന്നേരം 3.30 ന് ‘കാവ്യശ്രവണ സന്ധ്യ’ കവിയരങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി നിര്‍വ്വഹിക്കും. മോഹനന്‍ പുതിയോട്ടില്‍, കെ. പ്രീത അജിത മാധവ്, ബാലകൃഷ്ണന്‍ അരിക്കുളം എന്നിവര്‍ സംബന്ധിക്കും. കേരള സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് പി.ഐ. അജയന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സി പി അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രഭാഷണങ്ങള്‍, ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഖാദി സംവാദ സദസ്സ്, ചര്‍ക്കയില്‍ നൂ നൂല്‍ക്കുന്നതിന്റെ പ്രദര്‍ശനം, കോഴിക്കോട് സര്‍വ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ചിത്ര സാഹിത്യ പ്രദര്‍ശനം, കവിയരങ്ങ്, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളും നടക്കും.
കെ.എം.സി.ടി. മെഡിക്കല്‍ കേളേജ് ഹോസ്പിറ്റലിന്റെ ജനറല്‍ മെഡിസിന്‍, അസ്ഥിരോഗ വിഭാഗം, നേത്ര രോഗ വിഭാഗം വയോജന വിഭാഗങ്ങളിലെ ഡോക്ടേഴ്സിന്റെ സേവനവും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ശ്രീകാന്ത് ഐ കെയര്‍ & റിസെര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് എന്നിവയും ഖാദി മഹോത്സവത്തിന്റെ ഭാഗമായി നടക്കും.
ഖാദി മഹോത്സവം പ്രമാണിച്ച് നവംബര്‍ 14 മുതല്‍ നവംബര്‍ 19 വരെ ഖാദിക്ക് 30% സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡണ്ട് കെ.കെ. മുരളീധരന്‍, സെക്രട്ടറി എം. ശ്യാംപ്രസാദ്, ഖാദി മഹോത്സവം കണ്‍വീനര്‍ ഷൈജു എന്നിവര്‍ പങ്കെടുത്തു.
ഖാദി മഹോത്സവം 14ന്
