കാനഡയില്‍ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാനുള്ള കാരണം ഇതാണ്

കാനഡയില്‍ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാനുള്ള കാരണം ഇതാണ്

കാനഡയില്‍ ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കാനുള്ള കാരണം ഇതാണ്

 

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഫാമില്‍ 300ലേറെ ഒട്ടകപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി. എച്ച് 5 എന്‍ 1 പക്ഷിപ്പനിയുടെ വ്യാപനം തടയാനായിരുന്നു നടപടി. രണ്ട് പക്ഷികളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ കനേഡിയന്‍ ഇന്‍സ്പെക്ഷന്‍ ഏജന്‍സി പക്ഷികളെ കൂട്ടത്തോടെ ഇല്ലാതാക്കാന്‍ ഉത്തരവിടുകയായിരുന്നു.

പക്ഷിപ്പനി മൂലം ഫാമിലെ 69 പക്ഷികള്‍ നേരത്തെ ചത്തിരുന്നു. അതേ സമയം, മാസങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ കഴിഞ്ഞ ദിവസം പക്ഷികളെ കൊന്നത്. ഫാമില്‍ ജീവനോടെയുള്ള പക്ഷികള്‍ വൈറസിനോട് പ്രതിരോധ ശേഷി കൈവരിച്ചവയാണെന്നും അവയെ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും അവയെ കൊല്ലരുതെന്നും കാട്ടി ഫാം ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ജനങ്ങളുടെയും മറ്റ് ജീവികളുടെയും സുരക്ഷ കണക്കിലെടുത്ത് ഉടമകളുടെ അപ്പീല്‍ കനേഡിയന്‍ സുപ്രീം കോടതി തള്ളുകയായിരുന്നു. അതേ സമയം, നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്.

ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കഴിഞ്ഞ 25 വര്‍ഷമായി എച്ച് 5 എന്‍ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇവ സമീപ കാലത്ത് സസ്തനികളിലേക്കും പടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. മനുഷ്യരിലേക്കും അപൂര്‍വ്വമായി വൈറസ് പടരും.

Share

Leave a Reply

Your email address will not be published. Required fields are marked *