നാം കോസ് ഏകദിന കാര്‍ഷിക സെമിനാര്‍ നടത്തി

നാം കോസ് ഏകദിന കാര്‍ഷിക സെമിനാര്‍ നടത്തി

കോഴിക്കോട് :സഹകരണ സംഘങ്ങള്‍ ഒരു ജനാധിപത്യ കൂട്ടായ്മ എന്നതിനപ്പുറം ഒരു വാണിജ്യ സ്ഥാപനം കൂടിയാണെന്ന് തിരിച്ചറിയണമെന്നും അത്തരം തിരിച്ചറിവുകള്‍ ഇല്ലാതാകുമ്പോഴാണ് പലപ്പോഴും സഹകരണ സംഘങ്ങള്‍ തളര്‍ന്നു പോകുന്നതെന്നും കേന്ദ്ര ഭക്ഷ്യ, കൃഷി വകുപ്പ് മുന്‍ സെക്രട്ടറിയും നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ടി നന്ദകുമാര്‍ ഐ എ എസ്. നവകേരള അഗ്രി ആന്റ് അലൈയ്ഡ് മള്‍ട്ടി സ്റ്റേറ്റ് കോ – ഓപറേറ്റീവ് സൊസെറ്റി (നാംകോസ്) ‘കൃഷിയിടത്തിന്റെ ഉന്നതി ഉപഭോക്താക്കളിലേക്ക് സഹകരണ സംഘങ്ങളിലൂടെ’ എന്ന വിഷയത്തില്‍
സംഘടിപ്പിച്ച ഏകദിന കാര്‍ഷിക സെമിനാര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങള്‍ തങ്ങളുടെ വാണിജ്യ തലം കൂടി മറക്കാതെ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായി നിലനിര്‍ത്തുമ്പോഴാണ് സംഘങ്ങള്‍ കൂടുതല്‍ ഉയരത്തിലേക്കെത്തുകയെന്നും അല്ലാത്തവര്‍ക്ക് പലപ്പോഴും സ്ഥായിയായ നിലനില്‍പുണ്ടാകില്ല, വിപണിയില്‍ നിലനില്‍ക്കുകയെന്നത് അടിസ്ഥാന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാംകോസ് ചപ്പാത്തിയും നാംകോസ് കോക്കനറ്റ് ഓയിലും ലോഞ്ച് ചെയ്തു.ചടങ്ങില്‍ നവകേരള മള്‍ട്ടി സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ടി പി അബ്ദുള്‍ മജീദ്, നബാര്‍ഡ് ഡി.ഡി.എം വി.രാകേഷ്, ബംഗളൂരു മദര്‍ ഡയറി പ്രതിനിധി കെ. അശോക് കുമാര്‍, നാംകോസ് ചെയര്‍മാന്‍ കെ.ബി. ശ്രീരാജ്,
മാനേജിംഗ് ഡയറക്ടര്‍ എന്‍. ഫിറോസ്,വൈസ് ചെയര്‍മാന്‍ പി.പി. സുരേഷ്.എക്‌സി. ഡയറക്ടര്‍മാരായ ഷൈനി ചാര്‍ളി, കെ പി റോഹന്‍,ഡയറക്ടര്‍ ജോണ്‍ വര്‍ഗീസ് എന്നിവരും സംസാരിച്ചു.

സെമിനാറില്‍ ഭക്ഷ്യ വൈവിധ്യവും സ്വാശ്രയത്വവും എന്ന വിഷയം പുനര്‍വ ട്രസ്റ്റ് ചെയര്‍മാന്‍ സജീവന്‍ കാവുങ്കരയും അവതരിപ്പിച്ചു.
ബംഗളൂരു മദര്‍ ഡയറി എക്‌സി. ഡയറക്ടര്‍ കെ. അശോക് കുമാര്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി. നാം കോസ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

 

 

നാം കോസ് ഏകദിന കാര്‍ഷിക സെമിനാര്‍ നടത്തി

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *