കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസില്‍ തര്‍ക്കത്തെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് രാജി ഭീഷണി മുഴക്കി. രാജി ഭീഷണി മുഴക്കിയത് ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം. അയൂബ് ഉള്‍പ്പടെയുള്ള വരാണ് രാജിക്കത്ത് നല്‍കിയത്.
കോഴിക്കോട് കോര്പ്പറേഷന് ചാലപ്പുറം സീറ്റ് സിഎംപിക്ക് നല്‍കിയതിലാണ് പ്രതിഷേധം. സീറ്റ് സിഎംപിയില്‍ നിന്നും തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് രാജി ഭീഷണി. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം ഉയര്‍ത്തിയ മണ്ഡലം പ്രസിഡന്റിനെ നേതാക്കള്‍ അനുനയിപ്പിച്ചു. രാത്രി വരെ സമയം നല്‍കുമെന്നും അതിന് ശേഷം വാര്‍ത്താ സമ്മേളനമെന്നും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നടക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു രാജിവെച്ചു. ആം ആദ്മിയിലേക്ക് ആംആദ്മി സ്ഥാനാര്‍ത്ഥിയായി മാവൂര്‍ റോഡില്‍ നിന്ന് മത്സരിക്കും.
