ഭൂട്ടാന്‍ വാഹനക്കടത്ത്; ഒരു ആഡംബര വാഹനം കൂടി പിടികൂടി
കോഴിക്കോട്: ഭൂട്ടാന്‍ വാഹനക്കടത്തില്‍ ഒരു ആഡംബര വാഹനം കൂടി പിടികൂടി കസ്റ്റംസ്. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു നിന്നാണ് വാഹനം കണ്ടെത്തിയത്. കൊച്ചി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നൂംകൂറിന്റെ ഭാഗമായാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
സിനിമാ താരങ്ങളുള്‍പ്പെടെ ഇതില്‍ സംശയ നിഴലിലായിരുന്നു. ഭൂട്ടാനില്‍ നിന്നു കടത്തിയ വാഹനങ്ങള്‍ പല കൈമറിഞ്ഞ് കേരളത്തില്‍ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നാല്‍പതോളം വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. എന്നാല്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
