തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോര്‍ക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയര്‍ (തൊഴിലുടമ) കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള വെബ്ബ് പോര്‍ട്ടല്‍ (https://name.norkaroots.kerala.gov.in) സജ്ജമായി. സംസ്ഥാനത്തെ അംഗീകൃത വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0471-2770523 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
നാട്ടിലെ സംരംഭങ്ങളില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം.
നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയര്‍) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും.തൊഴിലുടമകള്‍ പരസ്യപ്പെടുത്തുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ലിങ്കുകളും ഓരോ ഒഴിവുകള്‍ക്കനുസൃതമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പ്രവാസികള്‍ക്ക് ജോലിക്കായി എംപ്ലോയര്‍ രജിസ്ട്രേഷന്
പോര്‍ട്ടല്‍ ഒരുക്കി നോര്‍ക്ക റൂട്ട്സ്
