കോഴിക്കോട്: കോട്ടൂളി തണ്ണീര്‍തടത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചന്വേഷിച്ചറിയാനും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനുമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍. അനില്‍കുമാര്‍ നാളെ കോട്ടുളി തണ്ണീര്‍തടം സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ക്കാണ് സന്ദര്‍ശനം. വിവിധ കലാലയങ്ങളില്‍ നിന്നുമള്ള വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും പഠിതാക്കളായി
എത്തിച്ചേരുന്നതാണ്.
ഗ്രീന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം. പൊതുജനാരോഗ്യ പ്രവര്‍ത്തകരായ ഡോ. ആശ പ്രഭാകരന്‍, ഇ.പി.അനില്‍ കണ്ടല്‍ സംരക്ഷകന്‍ ശ്രീനി നെല്ലാടി, തുടങ്ങിയവരും പങ്കെടുക്കുമെന്ന് ഗ്രീന്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു.
