ആരോഗ്യ – കുടുംബക്ഷേമ സബ് സെന്റര്‍ സ്ഥാപിക്കണം; നന്മ റസിഡന്‍സ് അസോസിയേഷന്‍

ആരോഗ്യ – കുടുംബക്ഷേമ സബ് സെന്റര്‍ സ്ഥാപിക്കണം; നന്മ റസിഡന്‍സ് അസോസിയേഷന്‍

കോഴിക്കോട്: അറുനൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന മെഡിക്കല്‍ കോളേജ്, മായാപ്പറമ്പ് പ്രദേശത്ത് ആരോഗ്യ – കുടുംബക്ഷേമ സബ് സെന്റര്‍ സ്ഥാപിക്കണമെന്നും സ്വന്തമായി കെട്ടിടമില്ലാത്ത അംഗനവാടിക്ക് ഭൂമി കണ്ടെത്തി കെട്ടിടം പണിയണമെന്നും നന്മ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന് സമീപ പ്രദേശമാണെങ്കിലും റഫറല്‍ ആശുപത്രിയായതിനാല്‍ പ്രദേശ വാസികള്‍ക്ക് അസുഖം വന്നാല്‍ ആതുര സേവനത്തിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

യോഗത്തില്‍ പ്രസിഡണ്ട് സി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സദാനന്ദന്‍.സി.പി പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.പ്രേമനാഥന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ഗോപാലന്‍ (പ്രസി), മാളു പി, ഷീജ. സി.കെ.(വൈ.പ്ര), സദാനന്ദന്‍. സി.പി. സെക്രട്ടറി, അനില്‍കുമാര്‍ കെ.പി, ശശിധരന്‍.ടി (ജോ.സെക്രട്ടറിമാര്‍), മുഹമ്മദ്കുഞ്ഞി.വി (ട്രഷറര്‍), ജയരാജന്‍.കെ.വി, എം.മഹേഷ്, സുരേഷ് കുമാര്‍ എ ടി, സുനില്‍ വി ടി(ഏരിയ കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 20 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. എന്‍. ഗംഗാധരന്‍ സ്വാഗതവും, ഷെറീന വിജയന്‍ നന്ദിയും പറഞ്ഞു.

 

ആരോഗ്യ – കുടുംബക്ഷേമ സബ് സെന്റര്‍ സ്ഥാപിക്കണം;
നന്മ റസിഡന്‍സ് അസോസിയേഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *