ബേപ്പൂര്‍: കെ.പി.സുരേന്ദ്രനാഥ് രചിച്ച ‘സെന്‍ നദി മുതല്‍ അറ്റ്‌ലാന്റിക് വരെ’ (യാത്രാ വിവരണം) പുസ്തകം സാഹിത്യകാരന്‍ പി.കെ.പാറക്കടവ് അനീസ് ബഷീറിന് നല്‍കി പ്രകാശനം ചെയ്തു. ബേപ്പൂര്‍ പബ്ലിക്്് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡണ്ട് അഡ്വ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ എം.ഗോകുല്‍ദാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എം.പത്മകുമാര്‍, ദീപാംശു ഖുരാന ( ഐഎഫ് എസ് ), അജ്ഞലി എസ്, ഡോ.അപര്‍ണ എസ് ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥ കര്‍ത്താവ് കെ.പി.സുരേന്ദ്ര നാഥ് മറുമൊഴി നടത്തി.വായനാ ദിനത്തില്‍ ബേപ്പൂര്‍ പബ്ലിക് ലൈബ്രറി നടത്തിയ വായനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ലൈബ്രറിയിലേക്ക് ലക്ഷ്മി വി നായര്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു. ബേപ്പൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രേമരാജന്‍ പി എന്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.അനില്‍ കൂമാര്‍ നന്ദിയും പറഞ്ഞു.
