കേരളത്തിന് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍. കേരളത്തില്‍ നിന്ന്് സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. കേരളം തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തര്‍ സംസ്ഥാന സെമി-ഹൈ-സ്പീഡ് പ്രീമിയം ട്രെയിന്‍ സര്‍വീസുമാണിത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സര്‍വീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയിട്ടില്ല.
8 കോച്ചുകളുള്ള ഈ ട്രെയിന്‍ തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങി കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ചാണ് ബെംഗളൂരുവില്‍ എത്തുന്നത്.
കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, 5% ജിഎസ്ടി എന്നിവ ഒഴികെയുള്ളതാണിത്. 638 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടെത്തുന്ന വന്ദേഭാരതിന് 9 സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്.
കേരളത്തിന് മൂന്നാം വന്ദേ ഭാരത്
