കോഴിക്കോട്: ബുല്ഡോസര്രാജ് വികസനമല്ലെന്നും നമ്മുടെ തണ്ണീര്‍തടം നമ്മുടെ ഭാവി, ജലമില്ലെങ്കില്‍ ജീവനില്ല, തണ്ണീര്തടമില്ലെങ്കില് ജലവുമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി കോട്ടൂളി തണ്ണീര്‍തടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ മൂവ്മെന്റ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ബീച്ച് ഫ്രീഡം സ്ക്വയറില്‍ ഫ്ളാഷ്മോബ് നടത്തി. നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, കാരപറമ്പ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. പരിപാടിക്ക് ഗ്രീന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി രാജന്.ടി.വി, ശ്രീനി നെല്ല്യാടി, കിഷോര്‍ കുമാര്‍.കെ.പി, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി.
