‘തറയില്‍ കിടത്തിയുള്ള ചികിത്സ പ്രാകൃതം’ വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറക്കല്‍

‘തറയില്‍ കിടത്തിയുള്ള ചികിത്സ പ്രാകൃതം’ വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറക്കല്‍

‘തറയില്‍ കിടത്തിയുള്ള ചികിത്സ പ്രാകൃതം’ വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറക്കല്‍

 

തിരുവനന്തപുരം: കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി?…നാടെങ്ങും മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോക്ടര്‍ ഹാരിസ്.

‘രോഗിയായ ഒരാളെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കാനാകുക? സംസ്‌കാരമുള്ള ഒരാള്‍ക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1990 കളില്‍ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാന്‍സര്‍ ബാധിച്ചും വരുന്ന രോഗികളെ തറയില്‍ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്‌കാരവുമായി ചേര്‍ത്തുവെക്കാനാകില്ല.’ ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിയാറ്റിന്‍ ലെവലില്‍ വ്യത്യാസമുണ്ടെന്ന പേരില്‍ കൊല്ലം സ്വദേശിയായ വേണുവിന് ആന്‍ജിയോഗ്രാം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, ക്രിയാറ്റിന്‍ അളവ് കൂടുതലല്ലായിരുന്നുവെന്നും ഡോക്ടര്‍മാരുടെ പാളിച്ചയാണ് മരണകാരണമെന്നും ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടോടെ തെളിഞ്ഞിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *