ദുബായിലും അബുദാബിയിലും ജോലി അന്വേഷകര്‍ക്ക് സുവര്‍ണ്ണാവസരം
യുഎഇ: 2026ല്‍ യുഎഇയിലെ തൊഴില്‍ വിപണിയില്‍ നിര്‍മ്മാണം, സാങ്കേതികവിദ്യ, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ശക്തമായ തൊഴില്‍ സാധ്യതകളാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, ഊര്‍ജ്ജ നിക്ഷേപങ്ങള്‍ എന്നിവയാണ് ഈ മേഖലകളിലെ വലിയ തോതിലുള്ള നിയമനങ്ങള്‍ക്ക് പ്രധാന കാരണം. വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത ഇവിടെ വര്‍ദ്ധിപ്പിക്കും.സങ്കീര്‍ണ്ണമായ പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കായി ആളുകളെ വേണം. ഡാറ്റാ സെന്റര്‍ മാനേജര്‍മാര്‍, പ്രോജക്ട് മാനേജര്‍മാര്‍, സിവില്‍ എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രതിഭകള്‍ക്ക് കമ്പനികള്‍ മുന്‍ഗണന നല്‍കും. ചുരുക്കത്തില്‍, പ്രത്യേകിച്ച് ടെക്‌നോളജി അറിയുന്നവനും, ക്രിയേറ്റീവ് ആണെങ്കിലും അവരെ വേഗത്തില്‍ പരിഗണിക്കും. വലിയ നിര്‍മ്മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിവുള്ള പരിചയസമ്പന്നര്‍ക്ക് ജോലി ലഭിക്കും. നിര്‍മ്മാണച്ചെലവ്, ബജറ്റ് എന്നിവ കാര്യക്ഷമമായി നിയന്ത്രിക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
നിര്‍മ്മാണം, സാങ്കേതികവിദ്യ, ഊര്‍ജ്ജം എന്നീ മേഖലകളിലെ ഡിമാന്‍ഡ് പരിഗണിച്ച് പ്രവാസികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രധാന കോഴ്‌സുകളും സര്‍ട്ടിഫിക്കേഷനുകളും താഴെ.
യുഎഇയിലെ കമ്പനികള്‍ക്ക് പ്രാദേശികമായി അംഗീകാരമുള്ള ഈ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള ജീവനക്കാര്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കും. സ്‌പെഷ്യലൈസ്ഡ് വൈദഗ്ധ്യം ഉള്ളവര്‍ക്ക് കൂടുതല്‍ മികച്ച ശമ്പള പാക്കേജുകള്‍ ലഭിക്കും
എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ വന്‍തോതില്‍ പുതിയ ഒഴിവുകള്‍ സൃഷ്ടിക്കും. ഡിമാന്‍ഡ് വര്‍ദ്ധിക്കുമ്പോള്‍, പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്.
എഐ ഇപ്പോള്‍ തൊഴില്‍ വിപണിയെ പുനര്‍നിര്‍മ്മിക്കുന്നു. റിക്രൂട്ട്‌മെന്റ് പ്രക്രിയയിലും ജോലിയുടെ രൂപകല്‍പ്പനയിലും എഐയുടെ സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുയാണ്. പ്രൊഫൈലുകള്‍ നിര്‍ദ്ദേശിക്കാനും ചില സന്ദര്‍ഭങ്ങളില്‍ പ്രാഥമിക അഭിമുഖങ്ങള്‍ പോലും കമ്പനികള്‍ എഐ ഉപയോഗിക്കുന്നുണ്ട്. വേഗതയേറിയ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ സമയപരിധി കുറയ്ക്കുന്നത് തൊഴില്‍ രംഗത്തെ നിയമനം കൂടുതല്‍ എളുപ്പത്തിലാക്കും.
എഐ അധിഷ്ഠിത കസ്റ്റമര്‍ സര്‍വീസുകള്‍ വികസിക്കുന്നതിനാല്‍ കോള്‍ സെന്റര്‍ ഏജന്റുമാര്‍, ചില കസ്റ്റമര്‍ സര്‍വീസ് ഫംഗ്ഷനുകള്‍, ചില അനലിസ്റ്റ് റോളുകള്‍ എന്നിവയുടെ പ്രാധാന്യം കുറയുന്നു. അതേസമയം, യുഎഇ ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നത് തുടരുന്നതിനാല്‍ മത്സരം ശക്തമായി തുടരുന്നു.
