‘ഒരുകൈയബദ്ധം നാറ്റിക്കരുത്’ മുളക് പൊടി എറിഞ്ഞ് മോഷണ ശ്രമം, പക്ഷേ പാളിപ്പോയി

‘ഒരുകൈയബദ്ധം നാറ്റിക്കരുത്’ മുളക് പൊടി എറിഞ്ഞ് മോഷണ ശ്രമം, പക്ഷേ പാളിപ്പോയി

‘ഒരുകൈയബദ്ധം നാറ്റിക്കരുത്’ മുളക് പൊടി എറിഞ്ഞ് മോഷണ ശ്രമം, പക്ഷേ പാളിപ്പോയി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ ജ്വല്ലറി ഷോപ്പില്‍ മുളക് പൊടി എറിഞ്ഞ് മോഷണ ശ്രമം. പരാജയപ്പെട്ടതോടെ മോഷ്ടാവിനെ കയ്യോടെ പിടികൂടി പൊതിരെ തല്ലി ജ്വല്ലറി ഉടമ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

നവംബര്‍ മൂന്ന് ഉച്ചക്ക് 12.30ന് അഹമ്മദാബാദിലെ റാണിപ് പച്ചക്കറി മാര്‍ക്കറ്റിനടുത്തൊരു ജ്വല്ലറിയിലാണ് സംഭവം. ദുപ്പട്ട ധരിച്ചെത്തിയ ഒരു സ്ത്രീ ഉടമയ്ക്ക് മുന്നില്‍ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടമയോട് ആഭരണത്തെപ്പറ്റി ചോദിക്കുന്നുണ്ട്. അയാള്‍ മറുപടി പറയുന്നതിനിടെയാണ് ഒളിപ്പിച്ചുവെച്ച മുളക് പൊടി എടുക്കുന്നതും വേഗത്തില്‍ ഉടമയ്ക്ക് നേരെ എറിയുന്നതും.

എന്നാല്‍ മുളക്‌പൊടി എത്തേണ്ടിടത്ത് എത്തിയില്ലെന്ന് മാത്രമല്ല, ഉടമയ്ക്ക് കാര്യം മനസിലാകുകയും ചെയ്തു. ഞൊടിയിടയില്‍ മോഷ്ടാവിനെ കൈക്ക് പിടിക്കുകയും പൊതിരെ തല്ലുന്നതും കടയില്‍ നിന്ന് പുറത്തേക്ക് തള്ളുന്നതുമാണ് വീഡിയോയിലുള്ളത്. 20ലേറെ തവണ ഇയാള്‍ മോഷ്ടാവിനെ അടിക്കുന്നുണ്ട്. കൗണ്ടിന് മുകളിലൂടെ ചാടിയും അടിക്കുന്നുണ്ട്. അതേസമയം ഷോപ്പ് ഉടമ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് കേസ് എടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *