പുരസ്‌കാരം ഏറ്റുവാങ്ങി

പുരസ്‌കാരം ഏറ്റുവാങ്ങി

തൃശൂർ :തൃശ്ശൂർ ജില്ല കോർവേക്ക്(കോൺഫെഡറഷൻ ഓഫ് റെസിഡൻസ് വെൽഫയർ അസോസിയേഷൻ)സംസ്ഥാന സർക്കാരിന്റെ ആദരം.
ഒരു തൈ നടുക എന്ന കേരള സർക്കാരിന്റെ ഹരിത മിഷൻ നടപ്പാക്കിയ ഒരുകോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതിയിൽ സഹകരിക്കുന്നതിന്റെ ഭാഗമായാണ് 150 റസിഡൻസ് അസോസിയേഷനുകൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അയ്യന്തോൾ മുതൽ ഏനാമാവ് വരെ ഉള്ള പുതിയ റോഡിന്റെ ഇരുവശത്തു വൃക്ഷത്തൈകൾ നടുകയും ചെയ്തതിനാണ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് പുരസ്കാരം നൽകിയത്.ജില്ലാ ഭാരവാഹികളായ ധീരജ്, സനൽകുമാർ, സൈനുദ്ദീൻ, ജെയിംസ് ചിറ്റിലപ്പിള്ളി എന്നിവർ സന്നിഹിതരായി.

Share

Leave a Reply

Your email address will not be published. Required fields are marked *