സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണം; റെസിഡന്റ്സ് അപ്പെക്‌സ് കൌണ്‍സില്‍ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണം; റെസിഡന്റ്സ് അപ്പെക്‌സ് കൌണ്‍സില്‍ വനിതാ കമ്മിറ്റി

കോഴിക്കോട് : സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്സ് അപ്പെക്‌സ് കൗണ്‍സില്‍ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും സാവകാശം നല്‍കാതെ ധൃതിയില്‍ ബസ്സ് മുന്നോട്ട് എടുക്കുന്നത് സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ അനാവശ്യ ധൃതി കാണിക്കുന്നത് നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രാ സൗജന്യം നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍ കെ ലീല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സുലേഖ, ജില്ലാ അപ്പെക്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സി രാധാകൃഷ്ണന്‍, കോര്‍പറേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം പി രാമകൃഷ്ണന്‍, സംസ്ഥാന വനിതാ കൗണ്‍സിലര്‍മാരായ ശ്രീജ സുരേഷ്, എ എം സീനാബായ്, ഫറോക്ക് മുനിസിപ്പല്‍ റെസിഡന്റ്സ് കോ-ഓര്‍ഡിനേഷന്‍ വനിതാ കണ്‍വീനര്‍ എം നന്ദിനി ദേവി, ഷീജ, ടി സിന്ധു, ബേബി, കെ എം സുജാത, കെ ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണം;
റെസിഡന്റ്സ് അപ്പെക്‌സ് കൌണ്‍സില്‍ വനിതാ കമ്മിറ്റി

 

Share

Leave a Reply

Your email address will not be published. Required fields are marked *