CAT അഡ്മിഷന്‍ കാര്‍ഡ് 12 മുതല്‍

CAT അഡ്മിഷന്‍ കാര്‍ഡ് 12 മുതല്‍

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2025 പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ കാര്‍ഡുകള്‍ നവംബര്‍ 12 മുതല്‍ ലഭിക്കും. നവംബര്‍ 30-വരെ iimcat.ac.in എന്ന വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാം. ഈ വര്‍ഷത്തെ കാറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത് കോഴിക്കോട് ഐഐഎം ആണ്.

2.95 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം കാറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. 120 മിനിറ്റുള്ള കാറ്റ് പരീക്ഷ നവംബര്‍ മുപ്പതിന് മൂന്ന് സെഷനായി നടത്തും. ആവശ്യമെങ്കില്‍ പരീക്ഷാ തീയതിയും സമയവും മാറ്റാന്‍ ഐഐഎമ്മുകള്‍ക്ക് അധികാരമുണ്ടെന്ന് ഐഐഎം കോഴിക്കോട് അറിയിച്ചിട്ടുണ്ട്.

വിവിധ ബിരുദാനന്തര ബിരുദ, ഫെല്ലോ/ഡോക്ടറല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡമായിട്ടാണ് കാറ്റ് പരീക്ഷ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ഐഐഎം ഇതര സ്ഥാപനങ്ങലിലേക്കുള്ള പ്രവേശനത്തിനും കാറ്റ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാറുണ്ട്. അത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് കാറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

 

CAT അഡ്മിഷന്‍ കാര്‍ഡ് 12 മുതല്‍

Share

Leave a Reply

Your email address will not be published. Required fields are marked *