ചെന്നൈ:തമിഴ് വെട്രി കഴകം സ്ഥാപകനും നടനുമായ വിജയ് യെ 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മഹാബലിപുരത്ത് നടന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ഡിഎംകെയെ മാത്രമേ എതിരാളിയായി കാണുന്നുള്ളൂവെന്നും വിജയ് വ്യക്തമാക്കി. വിജയ് യുടെ പാര്‍ട്ടിയുമായി സഖ്യത്തിലാകാനുള്ള എഐഎഡിഎംകെയുടെ മോഹങ്ങള്‍ക്കും ഇതോടെ അവസാനമായി.
വിജയ് തമിഴ് വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
