ട്രെയ്ന്‍ സുരക്ഷ ഉറപ്പാക്കണം

ട്രെയ്ന്‍ സുരക്ഷ ഉറപ്പാക്കണം

ട്രെയ്ന്‍ സുരക്ഷ ഉറപ്പാക്കണം

ട്രെയ്ന്‍ യാത്രക്കിടയിലുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് ആശങ്കാജനകമാണ്. രാജ്യം നടുങ്ങിയ ഒന്നായിരുന്നു സൗമ്യകേസ്. അതിലെ പ്രതിയായ ഗോവിന്ദചാമി ഇപ്പോഴും ജയിലിലാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് അറുതിവരുത്താനായിട്ടില്ലെന്നതിന് തെളിവാണ് കേരള എക്പ്രസിലുണ്ടായ സംഭവം. ഇവിടെ പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബാറുകളില്‍ നിന്ന് പ്രതി മദ്യപിച്ചതിന് ശേഷം ട്രയ്നില്‍ കയറിയ പ്രതി ട്രയ്നിനകത്ത് നിന്ന് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതോടെയാണ് ശ്രീകുട്ടിയെ പ്രതി ആക്രമിച്ചത്. അക്രമത്തിനിരയായ കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഈസംഭവം സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ട്രയ്നുകളില്‍ പൊലിസ് സുരക്ഷ കര്‍ശനമാക്കുകയാണ് ഇതില്‍ പ്രധാനപ്പെട്ടത്. റെയില്‍വേ സ്റ്റേഷനിലും ഇതോടൊപ്പം പരിശോധന നടത്തണം. മദ്യപിച്ചും ലഹരിയുപയോഗിച്ചുമെത്തുന്നവരെ പരിശോധനകളിലൂടെ കണ്ടെത്തി അവരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് അക്രമങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വ്യാപനം സമൂഹത്തിലുണ്ടാക്കുന്ന വിപത്ത് ചെറുതല്ല. ദിനേന ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ മദ്യ നിരോധനമെന്ന സ്വപനം യാഥാര്‍ഥ്യമായിട്ടില്ലെന്ന് മാത്രമല്ല മുക്കിലും മൂലയിലും മദ്യഷാപ്പുകള്‍ ഇരട്ടിക്കുന്ന കാഴ്ചയാണ് നാടെങ്ങും. അതുപോലെ ലഹരിയുംവ്യാപിക്കുകയാണ്. അന്തര്‍സംസ്ഥാന ബന്ധമടക്കമുള്ള ലഹരിമാഫിയയുടെ വേരറുക്കാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. ലഹരിയും മദ്യവും കേരളത്തെ നശിപ്പിക്കുകയാണ്. മദ്യക്കച്ചവടത്തിലൂടെ വരുമാനം കണ്ടെത്തുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപുറം ചിന്തിക്കേണ്ടതുണ്ട്. തദ്ദേശീയമായ നാടിന്റെ വികസനവും ഉല്‍പാദന ക്ഷമതയും, കമ്പോളവും ഉറപ്പുവരുത്തി നാടിനെ പുരോഗതിയിലേക്ക് നയിക്കാനായില്ലെങ്കില്‍ അക്രമങ്ങളുടെ തുടര്‍ പരമ്പരയാകുമെന്നത് തീര്‍ച്ചയാണ്. ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ എല്ലാനെറികേടുകളെയും ചെറുക്കാനാകൂ. ആദിശയില്‍ നമ്മളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *