രാഹുല്‍ ഗാന്ധിയുടെ വാദം അടിസ്ഥാനമില്ലാത്തത്; കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു

രാഹുല്‍ ഗാന്ധിയുടെ വാദം അടിസ്ഥാനമില്ലാത്തത്; കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ഹരിയാനയില്‍ കള്ളവോട്ടുകള്‍ നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു. ഹരിയാനയില്‍ വോട്ടെടുപ്പില്‍ 25 ലക്ഷംകള്ളവോട്ടുകളാണ് നടന്നതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കിരണ്‍ റിജിജു. ഇതായിരുന്നോ രാഹുല്‍ പറഞ്ഞ ആറ്റംബോംബെന്നും അദ്ദേഹം ചോദിച്ചു. തന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ രാഹുല്‍ യുക്തിരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയെ പ്രകോപിപ്പിക്കാന്‍ വിദേശത്തുപോയി രാജ്യത്തെയും ജനാധിപത്യസംവിധാനങ്ങളെയു അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ചെയ്യന്നത്. എന്നാല്‍ ഈ രാജ്യത്തെ യുവജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അണിനിരക്കുന്നവരാണെന്നും റിജിജു വ്യക്തമാക്കി.രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ അഭിമുഖീകരിക്കാതെ വിദേശത്തേക്ക് ഉല്ലാസയാത്ര പോകുന്നു.

വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനയോ കോടതിയെയോ അറിയിക്കണം. എന്നാല്‍ രാഹുലോ കോണ്‍ഗ്രസോ അത് ചെയ്തില്ല. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളിലേക്ക് ഇറങ്ങാനും കഠിനാധ്വാനം ചെയ്യാനും മടിയാണെന്നും തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധി പഠിക്കുന്നില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

 

 

രാഹുല്‍ ഗാന്ധിയുടെ വാദം അടിസ്ഥാനമില്ലാത്തത്; കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു

 

Share

Leave a Reply

Your email address will not be published. Required fields are marked *