നോര്‍ക്ക റൂട്ട്‌സ്-പ്രീ-ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം; സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമായി

നോര്‍ക്ക റൂട്ട്‌സ്-പ്രീ-ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം; സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമായി

വിദേശ തൊഴില്‍ കുടിയേറ്റത്തിന് മുന്നോടിയായുള്ള പരിശീലന പരിപാടിയായ നോര്‍ക്ക റൂട്ട്‌സ്-പ്രീ-ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പരിപാടികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് അസിസ്റ്റന്റ് മാനേജര്‍ (റിക്രൂട്ട്മെന്റ്) സാനു കുമാര്‍ എസ് നന്ദിയും പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് പ്രോഗാമുകള്‍ ഭാഷാ പരിശീലന പരിപാടികള്‍ എന്നിവ സംബന്ധിച്ച് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് വിശദീകരിച്ചു.

വിദേശരാജ്യത്തേയ്ക്ക് തൊഴിലിനോ പഠനത്തിനോ പോകുന്ന കേരളീയര്‍ക്ക് സുരക്ഷിത കുടിയേറ്റം, നിയമപരമായ പ്രക്രിയകള്‍, തൊഴിലവകാശങ്ങള്‍, വിദേശത്തെ തൊഴില്‍ സാഹചര്യം, സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങള്‍ എമിഗ്രേഷന്‍, വിസ നടപടിക്രമങ്ങള്‍, റിക്രൂട്ട്‌മെന്റ്‌റ് എജന്‍സികളുടെ ആധികാരികത, തൊഴില്‍ കരാറുകളില്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ അവബോധം നല്‍കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പദ്ധതിയാണ് പ്രീ-ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (പി.ഡി.ഒ.പി).

 

 

നോര്‍ക്ക റൂട്ട്‌സ്-പ്രീ-ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം;
സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമായി

Share

Leave a Reply

Your email address will not be published. Required fields are marked *