സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേള; 6 മുതല്‍ 9 വരെ കോഴിക്കോട്ട്

സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേള; 6 മുതല്‍ 9 വരെ കോഴിക്കോട്ട്

പലസ്തീന്‍ സിനിമകള്‍ ഉദ്ഘാടന ചിത്രങ്ങള്‍

കോഴിക്കോട്: ഏഴാമത് ഹ്രസ്വ ചലച്ചിത്ര മേള 6 മുതല്‍ 9 വരെ കോഴിക്കോട് ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ മ്യൂസിയം തിയേറ്ററില്‍ നടക്കും. യുടെ (ഐ.ഇ.എസ്.എഫ്.കെ.) ഉദ്ഘാടന ചിത്രങ്ങളായി പലസ്തീന്‍ പ്രമേയമായി വരുന്ന ഹംദി എല്‍ഹുസൈനി, സമര്‍ ടെഹര്‍ ലുലു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത അഡാസ് ഫലസ്തീന്‍, മഹ്‌മൂദ് ഇബ്രാഹിം സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ദി ലാസ്റ്റ് ഡേ എന്നിവയാണ് ഉദ്ഘാടന ചിത്രങ്ങള്‍. ഇറാനിയന്‍ സംവിധായകന്‍ സൊഹൈല്‍ പര്യാനി സംവിധാനം ചെയ്ത ദി പെന്‍സില്‍ ആണ് സമാപന ചിത്രം. വനിതാ ചലച്ചിത്ര സംവിധായകരായ ജപ്പാനില്‍ നിന്നുള്ള മികാ സ സാക്കി, തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഷിക്ത കൈല, ഐതിഹ്യ അശോക്കുമാര്‍, സംവിധായികയും അഭിനേത്രിയുമായ ഗൗതമി ഗോപന്‍ എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവലില്‍ വിവിധ വിഭാഗങ്ങളിലായി 100 ല്‍ അധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകള്‍ പ്രര്‍ശിപ്പിക്കും. മികച്ച ചിത്രത്തിന് അരലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ഉണ്ട്. ഡയറക്ടര്‍ ഫോക്കസ് വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകന്‍ സൊ ഹൈല്‍ പര്യാനിയുടെ 6 സിനിമകളും മലയാളി സംവിധായകന്‍ രാജേഷ് ജെയിംസിന്റെ 3 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 14 ഇറാനിയന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ 31 ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ 45 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലെ 22 ചിത്രങ്ങള്‍ മലയാള സിനിമകളാണ്.

ബംഗാളി സംവിധായകന്‍ ഋതിക് ഘട്ടക്കിന്റെ 100 മത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഉസ്താദ് അലാവുദ്ദീന്‍ ഖാനേക്കുറിച്ച് ഋതിക് ഘട്ടക് സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. നദീം നൗഷാദ് കുറേറ്റ് ചെയ്യുന്ന മൂവീസ് ഓണ്‍ മ്യൂസിക് വിഭാഗത്തില്‍ മണി കൗളിന്റെ സിദ്ധേശ്വരി, ഗുല്‍സാറിന്റെ പണ്ഡിറ്റ് ഭീംസെന്‍ ജോഷി എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

ഉദ്ഘാടന ദിവസം പ്രത്യേക പ്രദര്‍ശനമായി ബഷീര്‍ കൃതികളെ അവലംബിച്ച് ഡോ. രാജീവ് മോഹന്‍ സംവിധാനം ചെയ്ത അനല്‍ഹഖ്, എം.ടി.യുടെ നിര്‍മാല്യം സിനിമയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ നിര്‍മാണത്തില്‍ മുഹമ്മദ്കുട്ടി സംവിധാനം ചെയ്ത നിര്‍മാല്യം പി. ഒ. എന്നിവ പ്രദര്‍ശിപ്പിക്കും.

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂവേവ് ഫിലിം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളുടെ പ്രത്യേക പാക്കേജും ഉണ്ടായിരിക്കും.

എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്ക് മീറ്റ് ദി ഡയറക്ടര്‍ പരിപാടി നടക്കും. സംവിധായകരായ ജിജു ആന്റണി, ആശ അച്ചി ജോസഫ്, സിനിമാട്ടോഗ്രാഫര്‍ മുഹമ്മദ് എ. എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് മത്സര വിഭാഗം സിനിമകളുടെ വിധിനിര്‍ണയം നടത്തുന്നുന്നത്. നാലുദിവസമായി നടക്കുന്ന മേള ഇരുപതോളം ചിത്രങ്ങളുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനത്തിനും അമ്പതിലധികം ചിത്രങ്ങളുടെ ആദ്യ കേരളപ്രദര്‍ശനത്തിനും വേദിയാകും. മിനിമല്‍ സിനിമ ഫിലിം സൊസൈറ്റിയും ന്യൂവേവ് ഫിലിം സ്‌കൂളും ചേര്‍ന്നാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഡെലിഗേറ്റ് രജിസ്‌ട്രേഷന് 500 രൂപ (വിദ്യാര്‍ഥികള്‍ക്ക് 300) 9895286711 എന്ന നമ്പറിലേക്ക് ഗൂഗിള്‍ പേ ചെയ്യുക.

വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രതാപ് ജോസഫ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ അര്‍ജുന്‍ കെ, കുറേറ്റര്‍ രാംദാസ് കടവല്ലൂര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ അനുഷ ഗോവിന്ദ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ ജിജു ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.

 

 

 

സ്വതന്ത്ര ഹ്രസ്വ ചലച്ചിത്ര മേള; 6 മുതല്‍ 9 വരെ കോഴിക്കോട്ട്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *