കോഴിക്കോട്: മലയാളത്തിലെ പ്രമുഖ മധ്യാഹ്ന പത്രമായ പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറി പി.കെ.സജിത്ത്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ് ജോര്‍ജിന് ലോഗോ നല്‍കിയാണ് പ്രകാശനം ചെയ്തത്.പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ.ബീരാന്‍, കെ.വി.സുബ്രഹ്‌മണ്യന്‍, ടി.പി.വാസു, ഉസ്മാന്‍ ഒഞ്ചിയം, ആര്‍ ജയന്ത്കുമാര്‍ ആശംസകള്‍ നേര്‍ന്നു.
