പാലക്കാട്: വിദേശ രാഷ്ട്രങ്ങളില്‍ അധിവസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി സമഗ്ര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍ മന്ത്രി കെ. ഇ. ഇസ്മയില്‍ പ്രസ്താവിച്ചു. നമ്മുടെ നാടിന്റെ ബഡ്ജറ്റിന്റെ മൂന്നിരട്ടി വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെയും മടങ്ങിയെത്തിയവരെയും പുനരധിവസിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കേണ്ട ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യാക്കര ഉദയ റിസോര്‍ട്ടില്‍ എന്‍. ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരള പിറവി സര്‍ഗോത്സവം 2025 ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നാടിന്റെ സാമ്പത്തിക പുരോഗതിക്ക് സഹായകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവാസികള്‍ സമൂഹത്തില്‍ താഴെ തട്ടിലുള്ളവരെ ഉയര്‍ത്തി കൊണ്ടു വരുന്നതിന് സാമ്പത്തിക സഹായം ഉള്‍പ്പെടെ ഉള്ള പദ്ധതികള്‍ നിര്‍വഹിക്കുന്നത് ചാരിതാര്‍ത്ഥ്യ ജനകമാണെന്ന് വിദ്യാഭ്യാസ എന്‍ഡോമെന്റുകള്‍ വിതരണം ചെയ്തുകൊണ്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി.
എന്‍ ആര്‍. ഐ ദേശീയ ചെയര്‍മാന്‍ പ്രവാസിബന്ദു: ഡോക്ടര്‍. എസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സ സഹായം, ആശാവര്‍ക്കര്‍മാരെ ആദരിക്കല്‍, പ്രാചീന കലാരൂപ കലാകാരന്‍മാരെയും സാഹിത്യ പ്രതിഭകളെയും അനുമോദിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ സാജോ ജോണ്‍, ഫൈറോജ, കൗണ്‍സില്‍ ദേശീയ നേതാക്കളായ സത്താര്‍ ആവിക്കര, ഡോക്ടര്‍ ഗ്ലോബല്‍ ബഷീര്‍, ജോസ് കോലത്ത്, കെ എം നാസര്‍, ഡോക്ടര്‍. കെ പി.ഹരീന്ദ്രന്‍ ആചാരി, കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സി എസ്. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍. പി.എ. അബ്ദുല്‍ സമദ് സ്വാഗതവും, ജനറല്‍ കണ്‍വീനര്‍.കൃഷ്ണ ദാസ്. എ. ആര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാലക്കാട് മിന്ദ്യ ക്രീയേഷന്‍സ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ ആവശ്യം . കെ. ഇ. ഇസ്മയില്‍
