കേരളപ്പിറവി

കേരളപ്പിറവി

 

നിത്യഹരിത യാമീ രമ്യ ഭൂവില്‍
ഉത്സവമേളം തിമര്‍ക്കുന്ന നാട്ടില്‍
ശംഖൊലിക്കൊപ്പമുയരുന്ന ബാങ്കിന്റെ
സംഗീത സാന്ദ്ര സ്വരം ചേരും നാട്ടില്‍

ബുദ്ധനും യേശു നബിയുമൊരുപോലെ
തത്വങ്ങളാല്‍ ധന്യമാക്കിയ നാട്ടില്‍
കേരളമേ നിന്‍ പിറന്നാളില്‍ ഞാനെന്റെ
ഭാവുകം ഈരടിയായ് എഴുതട്ടെ

ശങ്കരാചാര്യരും തുഞ്ചനും കുഞ്ചനും
അമ്മയായ് തീര്‍ന്ന മലയാള നാടേ
നിന്നെയോര്‍ത്താണെനിക്കെന്നുമഭിമാനം
നീ തന്നതാണെന്റെയുള്ളിലെ സംസ്‌ക്കാരം

 

 

… ശ്രീധരന്‍ കൊയിലാണ്ടി

 

Share

Leave a Reply

Your email address will not be published. Required fields are marked *