തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2026 മാര്‍ച്ച് 5 ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകള്‍ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എല്‍സി ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
