പിഎംശ്രീ ധാരണാപത്രം മരവിപ്പിക്കല്‍; ഇടതുപക്ഷ ഐക്യത്തിന്റെ വിജയം, ബിനോയ് വിശ്വം

പിഎംശ്രീ ധാരണാപത്രം മരവിപ്പിക്കല്‍; ഇടതുപക്ഷ ഐക്യത്തിന്റെ വിജയം, ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ ഇടഞ്ഞതിനെ തുടര്‍ന്ന് പിഎംശ്രീ ധാരണാപത്രം മരവിപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനങ്ങള്‍ അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ഇന്ന് നടക്കാനിരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തിന് മുന്‍പേ തന്നെ പിഎംശ്രീ മരവിപ്പിക്കാനുള്ള നീക്കമുണ്ടായതോടെ സിപിഐ മന്ത്രിമാരും വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

 

പിഎംശ്രീ ധാരണാപത്രം മരവിപ്പിക്കല്‍;
ഇടതുപക്ഷ ഐക്യത്തിന്റെ വിജയം, ബിനോയ് വിശ്വം

Share

Leave a Reply

Your email address will not be published. Required fields are marked *