തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഐ എന്‍ എല്‍

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഐ എന്‍ എല്‍

കോഴിക്കോട്:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിതായി ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി വിലയിരുത്തി. നിലവില്‍ പാര്‍ട്ടി മത്സരിച്ചിരുന്ന മുഴുവന്‍ വാര്‍ഡുകളിലും വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാനും ത്രിതല പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളും കൂടി പുതിയതായി മുന്നണി യോഗത്തില്‍ ആവശ്യപ്പെടാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നവംബര്‍ 6ന്് വടകരയില്‍ ചേരും. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എയര്‍ലൈന്‍സ് അസീസ് യോഗം ഉല്‍ഘാടനം നിര്‍വഹിച്ചു. സി കെ. കരീം, ടി പി.അബൂബക്കര്‍ ഹാജി, സി.അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഒ പി.അബ്ദുറഹ്‌മാന്‍ സ്വാഗതവും സിറാജ് മൂടാടി നന്ദിയും പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍
പൂര്‍ത്തിയാക്കി ഐ എന്‍ എല്‍

Share

Leave a Reply

Your email address will not be published. Required fields are marked *