കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിന്റെ 18ാം വാര്‍ഷികത്തോടനുബന്ധിച്ച് കോളേജ്, ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചെറുകഥ, കവിത മത്സരം നടത്തും. ചെറുകഥ നാല് ഫുള്‍സ്കാപ്പ് പേജിലും കവിത രണ്ട് ഫുള്‍സ്കാപ്പ് പേജിലും അധികരിക്കരുത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ സാഹിത്യപുരസ്കാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. രചനയോടൊപ്പം ക്ലാസ് ടീച്ചറുടെ സാക്ഷ്യ പത്രവും ഫോട്ടോയും മേല്‍വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കേണ്ടതാണ്. രചനകള്‍ ഡിസംബര്‍ 5നകം എഡിറ്റര്‍, പീപ്പിള്‍സ് റിവ്യു, ലിന്‍വുഡ് പൊറ്റങ്ങാടി രാഘവന് റോഡ്, പിഒ വെസ്റ്റ് നടക്കാവ്, കോഴിക്കോട് 673011 എന്നവിലാസത്തില്‍ അയക്കേണ്ടതാണ്. . വിശദ വിവരങ്ങള്‍ക്ക് 9400919971,9037319971 എന്നീനമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
