എയ്ഞ്ചല്‍സ് വാര്‍ഷിക ഒത്തുചേരലും പരിശീലനവും നടത്തി

എയ്ഞ്ചല്‍സ് വാര്‍ഷിക ഒത്തുചേരലും പരിശീലനവും നടത്തി

കോഴിക്കോട്:എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ വാര്‍ഷിക ഒത്തുചേരലും പരിശീലനവും എം. എസ്. എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ഡെപ്യൂട്ടി ട്രാസ്‌പോര്‍ട്ട് കമ്മീഷണര്‍ സി. വി. എം ഷരീഫ് ഉല്‍ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എഞ്ചിനിയര്‍ പി. മമ്മദ്‌കോയ അധ്യക്ഷത വഹിച്ചു.എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ടെക്‌നീഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയ 9 ബാച്ചുകളിലുള്ള 75 വളണ്ടിയര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണവും ദുരന്ത മുഖത്തെ ഇടപെടലുകളെക്കുറിച്ചുള്ള നൂതന രീതികളും പരിചയപ്പെടുത്തി കോഴിക്കോട് ആര്‍. ടി. ഒ സന്തോഷ് കുമാര്‍ സി. എസ്, ഡോക്ടര്‍ പി. പി. വേണുഗോപാല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷൈജന്‍. പി, അഡ്വക്കറ്റ് മാത്യു കട്ടിക്കാന, പി. എം ആമിനക്കുട്ടി, മുനീര്‍ എം. പി എന്നിവര്‍ പ്രസംഗിച്ചു. കെ. പി റജീഷിനെ ചടങ്ങില്‍ ആദരിച്ചു.കെ.കെ. രാജേന്ദ്രകുമാര്‍ സ്വാഗതവും ആര്‍. ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു.

 

 

എയ്ഞ്ചല്‍സ് വാര്‍ഷിക ഒത്തുചേരലും പരിശീലനവും നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *