കോഴിക്കോട്: പ്രമുഖ മാനേജ്‌മെന്റ് സങ്കേതിക വിദഗ്ദനും കോഴിക്കോട് സ്റ്റീല്‍ കോപ്‌ളക്‌സ് ഉള്‍പ്പെടെ നിരവധി പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങളുടെ മേധാവിയുമായും പ്രവര്‍ത്തിച്ച ഡോ. വി.കെ.എസ്. മേനോന്റെ നിര്യാണത്തില്‍ താളിയോല സാംസ്‌കാരിക സമിതി അനുശോചിച്ചു. മാനേജ്‌മെന്റ് രംഗത്തും ആത്മീയ രംഗത്തും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. യോഗത്തില്‍ സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ടയര്‍ഡ് ജഡ്ജ് കെ.വി. സച്ചിദാനന്ദന്‍, പത്മനാഭന്‍വേങ്ങേരി ,വി.പി. സനീബ് കുമാര്‍, പ്രൊഫസര്‍ വര്‍ഗീസ് മാത്യു, ചാള്‍സ് ജോണ്‍, ടി.സി. അബ്ദുള്‍ കരീം, കെ.എം. പ്രകാശിനി, കെ. മാധവന്‍, പി.എന്‍.വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വി.കെ.എസ്. മേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചു
