സി.ബി.എസ്.ഇ മലബാര്‍ സഹോദയ കോഴിക്കോട് ജില്ലാ കലോത്സവം: സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

സി.ബി.എസ്.ഇ മലബാര്‍ സഹോദയ കോഴിക്കോട് ജില്ലാ കലോത്സവം: സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

കോഴിക്കോട്: പാടിയും പറഞ്ഞും എഴുതിയും വരച്ചും പരസ്പരം മാറ്റുരച്ച സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ കലാകിരീടം സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിന്. രണ്ടു ദിനങ്ങളിലായി ചെത്തുകടവ് കെ പി സി എം ശ്രീനാരായണ വിദ്യാലയത്തില്‍ നടന്നുവന്ന മലബാര്‍ സഹോദയ സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ 857 പോയിന്റ് നേടിയാണ് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായത്. 808 പോയിന്റുകള്‍ നേടി ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും 619 പോയിന്റുകള്‍ നേടി ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
467 പോയിന്റുകള്‍ നേടി പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍, മാങ്കാവ് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍ നാലാം സ്ഥാനവും ആതിഥേയരായ ചെത്തുകടവ് കെ പി ചോയി മെമ്മോറിയല്‍ ശ്രീനാരായണ സ്‌കൂള്‍ (444 ) അഞ്ചാം സ്ഥാനവും നേടി.

സമാപന സംഗമം ശ്രീനാരായണ എജുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാനടനും സംവിധായകനുമായ വിനീത് കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. മലബാര്‍ സഹോദയ പ്രസിഡന്റ് മോനി യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിഷ ചോലക്കമണ്ണില്‍, എസ്.എന്‍.ഇ.എസ് ട്രസ്റ്റ് സെക്രട്ടറി നന്ദകുമാര്‍, കെപിസിഎം ശ്രീനാരായണ വിദ്യാലയം പി.ടി.എ പ്രസിഡന്റ് വിപിന്‍, സഹോദയ പാട്രണ്‍ കെ പി ഷക്കീല, ജനറല്‍ സെക്രട്ടറി സിന്ധു ബിപി, മറ്റു ഭാരവാഹികളായ സലീല്‍ ഹസന്‍, പി.സി.അബ്ദുറഹ്‌മാന്‍,
ഫാദര്‍ ബിനോയ് ഫ്രാന്‍സിസ്, , ഷജീന വി, റജിനാ സൂപ്പി, റാഷിദ് ഇബ്രാഹിം നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ഡോ. അനസ് സ്വാഗതവും ട്രഷറര്‍ ടി.എം സഫിയ നന്ദിയും പറഞ്ഞു.

അഞ്ചു വിഭാഗങ്ങളിലായി നാലു വേദികളില്‍ നടന്ന കലോത്സവത്തില്‍ അറുപത്തിയേഴ് സ്‌കൂളുകളില്‍ നിന്നും ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ നാലായിരത്തിലധികം കുട്ടികള്‍ മല്‍സരിച്ചു.ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജേതാക്കള്‍ നവംബര്‍ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. ജില്ലാ കലോത്സവത്തിന്റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ നേരത്തേ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, കുറ്റിക്കാട്ടൂര്‍ ബി ലൈന്‍ പബ്ലിക് സ്‌കൂള്‍, താമരശ്ശേരി അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പൂര്‍ത്തിയായത്.

 

സി.ബി.എസ്.ഇ മലബാര്‍ സഹോദയ കോഴിക്കോട് ജില്ലാ കലോത്സവം:
സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *