കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും മാവൂരില്‍

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും മാവൂരില്‍

കോഴിക്കോട് : കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും (26,27ന്) മാവൂരില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി.ഇക്ബാലും പ്രസിഡണ്ട് സജീവ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകിട്ട് 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ.റഹീം എം.എല്‍.എ മുഖ്യാതിഥിയാവും. സംസ്ഥാന ജന.സെക്രട്ടറി ബാദുഷ കടലുണ്ടി സംസാരിക്കും.

26ന് (തിങ്കള്‍) മാവൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ പി ലില്ലീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാത്തെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ എം.സുരേന്ദ്രന്‍, സംസ്ഥാന കമ്മറ്റിയംഗം സലീം മണാട്ട്, സ്വാഗത സംഘം ഭാരവാഹി സതീഷ്.വി.ജെ എന്നിവര്‍ പങ്കെടുത്തു.

 

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം
നാളെയും മറ്റന്നാളും മാവൂരില്‍

Share

Leave a Reply

Your email address will not be published. Required fields are marked *