കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ജേണലിസ്റ്റ് ഫുട്‌ബോള്‍ ലീഗിന് സംഘാടക സമിതി രൂപീകരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. സംഘാടക സമിതി രൂപീകരണ യോഗം ഡപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, കമാല്‍ വരദൂര്‍, നിയാസ് റഹ്‌മാന്‍, ആര്‍. ജയന്ത് കുമാര്‍, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് എ. ബിജുനാഫ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികള്‍: മേയര്‍ ഡോ. ബീന ഫിലിപ്പ് (ചെയര്‍ പേഴ്‌സണ്‍), ഡപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് (വര്‍ക്കിംഗ് ചെയര്‍മാന്‍), കമാല്‍ വരദൂര്‍ (ജനറല്‍ കണ്‍വീനര്‍), ഇ.പി മുഹമ്മദ്, പി.കെ സജിത് (കോ-ഓര്‍ഡിനേറ്റര്‍മാര്‍), എ. ബിജുനാഥ് (കോ കണ്‍വീനര്‍), പി. പ്രജിത്ത് (ട്രഷറര്‍).
