വീട്ടിലെ നിരീക്ഷണ കാമറകള്‍ വഴിയും വിവരങ്ങള്‍ ചോരാം: ഷിജാസ് മൊഹിദീന്‍

വീട്ടിലെ നിരീക്ഷണ കാമറകള്‍ വഴിയും വിവരങ്ങള്‍ ചോരാം: ഷിജാസ് മൊഹിദീന്‍

ടെകന്‍സ് ഗ്ലോബല്‍ സെര്‍ട്-ഇന്‍ എംപാനല്‍ പട്ടികയില്‍

കോഴിക്കോട്: വീട്ടില്‍ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളിലൂടെ സൈബര്‍ അറ്റാക്കിനും ഡാറ്റ മോഷണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഷിജാസ് മൊഹിദീന്‍ പറഞ്ഞു. ഫോണിലെ മൈക്രൊഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംസാരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ട്. എയര്‍പോഡുകള്‍ ഉപയോഗിക്കുമ്പോള്‍ അതുവഴിയും വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു. ശരീരത്തില്‍ ഫോണ്‍ ചേര്‍ത്തുവെച്ച് കിടക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ പോലും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സാങ്കേതികത മാറിയെന്നും ടെക്കന്‍സ് ഗ്ലോബല്‍ സിഇഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി. സൈബര്‍ സുരക്ഷ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിജാസ് മൊഹിദീന്‍.

രാജ്യത്തെ വിശ്വസ്തരായ സൈബര്‍ സുരക്ഷാ പങ്കാളികളുടെ പട്ടികയില്‍ മലപ്പുറം വെട്ടിച്ചിറ ആസ്ഥാനമായ ടെകന്‍സ് ഗ്ലോബല്‍ സ്ഥാനം പിടിച്ചു.
ഇന്ത്യയിലെ 199-ാമത് സെര്‍ട്-ഇന്‍ എംപാനല്‍ ചെയ്ത പങ്കാളിയാണ് ടെകന്‍സ് ഗ്ലോബല്‍. കമ്പനിയുടെ സാങ്കേതിക ശേഷി, പ്രവര്‍ത്തന പക്വത, ദേശീയ സൈബര്‍ സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയാണ് ഈ നേട്ടം കൈവരിയ്ക്കാന്‍ സാധ്യമാക്കിയത്.
സെര്‍ട്-ഇനില്‍ എംപാനല്‍ ചെയ്യപ്പെടുന്നതിലൂടെ ഇന്ത്യന്‍ ഗവ. സ്ഥാപനങ്ങള്‍ക്കും, സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും, മറ്റ് മേഖലകള്‍ക്കും സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ടെകന്‍സ് ഗ്ലോബലിന് സാധിക്കും.
മാനേജ്ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ വഴി പരിചയസമ്പന്നരായ വിശകലന വിദഗ്ധരുടെ പിന്തുണയോടെ 24ഃ7 ഭീഷണി കണ്ടെത്തല്‍, അന്വേഷണം, പ്രതികരണം എന്നീ സേവനങ്ങള്‍ ടെകന്‍സ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. എം.എസ്.എസ്.പി സേവനങ്ങള്‍ – നിയന്ത്രിത മേഖലകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ മാനേജ്ഡ് സുരക്ഷാ ഓഫറുകള്‍. എസ്‌ഐ.ഇ.എം, എന്‍.ഡി.ആര്‍, എം.ഡി.ആര്‍ സംയോജനങ്ങള്‍, മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ വിന്യസിക്കുക, ട്യൂണ്‍ ചെയ്യുക, പ്രവര്‍ത്തിപ്പിക്കുക എന്നിവ ടെകന്‍സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നുണ്ട്. എസ്.എ.എസ്.ഇ, ഇസഡ്.ടി.എന്‍.എ,-സെക്യൂര്‍ ആക്‌സസ് – ഹൈബ്രിഡ് ക്ലൗഡിനും റിമോട്ട് വര്‍ക്കിനുമുള്ള ആധുനിക സുരക്ഷിത ആക്സസ് മോഡലുകള്‍ എന്നിവ കമ്പനിയുടെ സേവനങ്ങളാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ നജീബ് അബ്ദുല്ല, മനോജ് തഹ്ലാനി , ഡയരക്ടര്‍മാര്‍ കെ. ശംല, കെപി സിദ്ദീഖ്, എം. അബ്ദുറഹിമാന്‍ എന്നിവരും പങ്കെടുത്തു.

 

 

വീട്ടിലെ നിരീക്ഷണ കാമറകള്‍ വഴിയും വിവരങ്ങള്‍ ചോരാം: ഷിജാസ് മൊഹിദീന്‍

Share

Leave a Reply

Your email address will not be published. Required fields are marked *