കാലിക്കറ്റ് പ്രസ് ക്ലബ് തെരുവത്ത് രാമന്‍ അവാര്‍ഡ് സി. സജിത് കുമാറിന്

കാലിക്കറ്റ് പ്രസ് ക്ലബ് തെരുവത്ത് രാമന്‍ അവാര്‍ഡ് സി. സജിത് കുമാറിന്

കാലിക്കറ്റ് പ്രസ് ക്ലബ് തെരുവത്ത് രാമന്‍ അവാര്‍ഡ് സി. സജിത് കുമാറിന്

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്‍പ്പനയ്ക്ക് കാലിക്കറ്റ് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ സി. സജിത് കുമാര്‍ അര്‍ഹനായി. 2024 ഓഗസ്റ്റ് ഒന്നിലെ മാതൃഭൂമി ദിനപത്രത്തിന്റെ ‘ശൂന്യം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്‍പന ചെയ്തതിനാണ് പുരസ്‌കാരം. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും അടങ്ങുന്ന പേജാണ് അവാര്‍ഡിന് അര്‍ഹമായത്. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മധുശങ്കര്‍ മീനാക്ഷി, അശോക് ശ്രീനിവാസ്, കെ. പ്രേമനാഥ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത് എന്നിവര്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം കാലിക്കറ്റ് പ്രസ് ക്ലബുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
2002 മുതല്‍ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സജിത് കുമാര്‍ നിലവില്‍ കോഴിക്കോട് ഡസ്‌കില്‍ സീനിയര്‍ സബ് എഡിറ്ററാണ്. കോഴിക്കോട് വളയനാട് ക്ഷേത്രത്തിന് സമീപം സവേരിയില്‍ പരേതരായ കെ. സുബ്രഹ്‌മണ്യന്റെയും സി. വത്സലയുടെയും ( ഇരുവരും റിട്ട. മാതൃഭൂമി) മകനാണ്. ഭാര്യ: പി. ചിത്ര നായര്‍. മക്കള്‍: എസ്. ഗൗരി പാര്‍വതി, എസ്. നവനീത്. നവംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *